തൃപ്പൂണിത്തുറ: ചിത്രപ്പുഴ ബീവറേജസ് ഔട്ട് ലെറ്റിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റിഫൈനറി ഭാഗത്തു നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന ടാറ്റ ടിയാഗോ കാറിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ മരം ഒടിഞ്ഞു വീണത്.
കാര്‍ ഓടിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ കടവന്ത്ര ശിവകൃപ വീട്ടില്‍ ഹരീഷിന്റെ വാഹനത്തിലാണ് മരം ഒടിഞ്ഞുവീണത്. കാറിന്റ മുന്‍ ഗ്ലാസ് തുളച്ച് മരം സ്റ്റിയറിങ് വീലിനിടയിലൂടെ കാറിലേക്ക് പതിച്ചെങ്കിലും ഹരീഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന അസി.സ്റ്റേഷന് ഓഫിസര്‍ ടി.വിനു രാജ്, ഫയര്‍ ഓഫിസര്‍മാരായ ദിന്‍കര്‍.എം.ജി, വിഷ്ണു.വി.എ, സന്തോഷ്.എസ്, ഹോംഗാര്‍ഡ് രന്‍ജിത്ത് എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃപ്പൂണിത്തുറ പൊലീസും നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.