കൊച്ചി: ക്രൂരമായ കൊലപാതകങ്ങളിലൂടെ കുടുംബങ്ങളെ തീരാദുഃഖത്തിലാക്കുന്നതാവരുത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെന്ന് ഹൈകോടതി. സമൂഹത്തിൽ ആദർശവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ കാരണമാകേണ്ടതാണ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ. കൊലപാതകങ്ങൾക്ക് വഴിെയാരുക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഇരുണ്ടുപോകുമെന്നും കോടതി വ്യക്തമാക്കി. 2015ലെ തിരുവോണനാളില്‍ ബി.എം.എസ് പ്രവര്ത്തകന് തൃശൂർ വെള്ളിക്കുളങ്ങര വാസുപുരം സ്വദേശി കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ (31) വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
ഒന്നാം പ്രതി ചെരുപ്പറമ്പില്‍ ഷാേൻറാ, രണ്ടാം പ്രതി കിഴക്കെപുരക്കല്‍ ജിത്ത്, മൂന്നാം പ്രതി ചവറക്കാടന്‍ ശിവദാസ്, നാലാം പ്രതി പോട്ടക്കാരന്‍ ഡെന്നിസ്, ഏഴാം പ്രതി ഐനിക്കാടന്‍ രാജന് എന്നിവർക്ക് 2016 ആഗസ്റ്റിൽ ഇരിങ്ങാലക്കുട അഡീ. ജില്ല സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ശരിവെച്ചത്. തടവുശിക്ഷക്കുപുറമെ, യഥാക്രമം 75000, 20000, 5000, 5000, 10000 രൂപ വീതം പിഴയൊടുക്കാനും പിഴയില്‍നിന്ന് രണ്ടുലക്ഷം നഷ്ടപരിഹാരമായി അഭിലാഷിെൻറ കുടുംബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. 18ല്‍ 13 പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നില്ല.
മുമ്പ് സി.പി.എം പ്രവർത്തകനായിരുന്ന അഭിലാഷ് വാസുപുരത്ത് ബി.ജെ.പിയുെടയും ബി.എം.എസ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയെൻറയും യൂനിറ്റുകൾ ആരംഭിച്ചതിെൻറ പകയാണ് െകാലപാതകത്തിന് കാരണമെന്നായിരുന്നു കേസ്. 2015 ആഗസ്റ്റ് 28ന് ബി.ജെ.പി പ്രവർത്തകൻ സജീഷിെൻറ വീട്ടിൽ അദ്ദേഹത്തോടൊപ്പമിരിക്കുകയായിരുന്ന അഭിലാഷിനെ വിളിച്ചിറക്കിയാണ് പ്രതികൾ ആക്രമിച്ചത്. തടയാനെത്തിയ സജീഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കള്ളവും ചതിവുമില്ലാത്ത മാവേലിക്കാലത്തിെൻറ ഒാർമ പുതുക്കുന്നവേളയിൽ ഒരു യുവാവിനെ ജീവനോടെ കശാപ്പ് ചെയ്ത സംഭവമാണിതെന്നും െകാടിയുടെ നിറം പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. െകാലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന വിധം മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നത് വ്യക്തമാണ്. അഭിലാഷിനെ ഏഴാം പ്രതി വിളിച്ചിറക്കിയത് മറ്റ് പ്രതികൾ ഉടൻ എത്തുമെന്ന് അറിഞ്ഞുതന്നെയാണ്.
ഒന്നുമുതൽ നാലുവരെ പ്രതികൾ ചേർന്ന് കൈകാലുകൾ വെട്ടി മാറ്റി. ഇതാണ് മരണത്തിനിടയാക്കിയത്. മറ്റ് തെളിവുകൾക്കൊപ്പം വ്യക്തമായ സാക്ഷിമൊഴികളുടെ ബലത്തിെൻറകൂടി അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. െകാലപാതകം, മാരകായുധങ്ങൾകൊണ്ട് മുറിവേൽപിക്കൽ, അനധികൃതമായി തടഞ്ഞുവെക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരം പ്രതികൾ ശിക്ഷാർഹരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ശിക്ഷ ശരിവെക്കുകയും അപ്പീലുകൾ തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.