കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​നി​ൽ ഭാ​ര വാ​ഹ​ന​ത്തി​ൽ നി​ന്ന് ചോ​ർ​ന്ന ഓ​യി​ൽ

അ​ഗ്നി​ര​ക്ഷാ​സേ​ന വൃ​ത്തി​യാ​ക്കു​ന്നു

റോഡിൽ ഓയിൽ വീണ് അപകടം

കാ​ക്ക​നാ​ട്: റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 7.45ഓ​ടെ​യാ​ണ് സം​ഭ​വം. എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​നി​ലെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു ഇ​തു​വ​ഴി പോ​യ ഭാ​ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഓ​യി​ൽ ചോ​ർ​ന്ന​ത്. 25 മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​യി​രു​ന്നു ഓ​യി​ൽ ത​ളം​കെ​ട്ടി കി​ട​ന്ന​ത്. പി​ന്നീ​ട് ഇ​തു​വ​ഴി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​നം തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. പി​റ​കെ​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും തെ​ന്നി​യെ​ങ്കി​ലും മ​റി​ഞ്ഞു വീ​ഴാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ക​യും അ​ഗ്നി ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു

തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പോ​ൾ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ 20 മി​നി​റ്റോ​ളം എ​ടു​ത്ത് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Accident due to oil spill on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.