ടാങ്കർ ലോറിയിൽനിന്ന് ആസിഡ് മോഷ്ടിച്ച് വിൽപന; ഡ്രൈവർ അറസ്റ്റിൽ

കോലഞ്ചേരി: ടാങ്കർ ലോറിയിൽനിന്ന് ആസിഡ് ഊറ്റിയെടുത്ത് വിൽപന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞൂർ പാറപ്പുറം അപ്പേലിവീട്ടിൽ ഹാരിസിനെയാണ് (35) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനാന്തടത്തുള്ള പോളി ഫോർമാലിൻ കമ്പനിയിലേക്ക് കൊണ്ടുവന്ന അസറ്റിക് ആസിഡാണ് ഇയാൾ ഊറ്റിയത്.

1000 ലിറ്ററോളം ഊറ്റിയശേഷം വെള്ളവും ഇഷ്ടികയും കയറ്റിവെക്കുകയായിരുന്നു. മുംബെയിൽനിന്നാണ് ആസിഡ് കൊണ്ടുവന്നത്. അവിടെ വഴിയരികിൽവെച്ചുതന്നെ ഊറ്റുകയും വരുന്ന വഴിയിൽ വിൽപന നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം മാമല ഭാഗത്തുനിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Acid stolen from tanker lorry and sold; The driver was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.