കാഞ്ഞൂർ: നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ സുരക്ഷയുടെ ഭാഗമായി സമീപ പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും കെട്ടിടനിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ നിരാക്ഷേപ പത്രം നിർബന്ധമാക്കിയത് ലൈഫ് മിഷൻ പദ്ധതികളിലടക്കം വീട് നിർമിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബാധിച്ചു. ഇതിന് പരിഹാരം കാണണമെന്ന് കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു.
മൊബൈൽ ആപ് സംവിധാനത്തിലൂടെ ഇതിന് അപേക്ഷിക്കാമായിരുന്നത് ഇപ്പോൾ പ്രത്യേക യന്ത്രസംവിധാനമുപയോഗിച്ച് അപേക്ഷിക്കണമെന്ന് എയർ പോർട്ട് അതോറിറ്റി നിർബന്ധമാക്കി. കൃത്യതക്കെന്ന പേരിൽ പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയതോടെ പുതിയ നിർമാണം നടത്തുന്നവർ ഇതിനായി 15,000 രൂപയോളം ചെലവിടേണ്ട സാഹചര്യം വന്നുചേർന്നു.
തങ്ങളുടേതല്ലാത്ത ആവശ്യത്തിന് വൻചെലവ് വഹിക്കേണ്ട ബാധ്യതയിൽനിന്ന് പ്രദേശവാസികളെ ഒഴിവാക്കണമെന്ന് ഗ്രാമസഭ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. എം.പി. സേതുമാധവൻ പ്രമേയം അവതരിപ്പിച്ചു. കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം വരെയുള്ള നിർദിഷ്ട ഇടമലയാർ എക്സ്റ്റെൻഷൻ കനാലിെൻറ വീതി 15 മീറ്ററിൽനിന്ന് നാലുമീറ്ററായി കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തുറവുങ്കര, കാഞ്ഞൂർ, പിരാരൂർ ഭാഗങ്ങളിലെ ചെറുകിട ജലസേചന പദ്ധതികൾക്ക് ജലലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗ്രാമസഭ ഉന്നയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.എസ്. വർഗീസ്, സമദ് നെടുമ്പാശ്ശേരി, ദേവസിക്കുട്ടി പടയാട്ടിൽ, പി.എ. ബഷീർ, സി.കെ. ഡേവിസ്, ഹണി ഡേവിസ്, ബീവി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.