ആലുവ: വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ് പ്രവേശിപ്പിച്ച രണ്ട് യുവാക്കൾക്ക് സങ്കീർണ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ ആലുവ തോട്ടക്കാട്ടുകര കനാൽ റോഡിൽ കാഞ്ഞേലി പറമ്പ് വീട്ടിൽ കബീറിെൻറ മകൻ റാസി (41), തിരുവനന്തപുരം വേങ്കോട് മംഗലശ്ശേരി വീട്ടിൽ ഹരിചന്ദ്രെൻറ മകൻ വിനീത് (27) എന്നിവരെയാണ് ആലുവ നജാത്ത് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയത്.
ആഗസ്റ്റ് 16ന് പറവൂർ കവലയിൽ സിഗ്നലിൽ വെച്ച് ദിശതെറ്റിച്ചുവന്ന ബൈക്കിടിച്ചാണ് ബൈക്ക് യാത്രികനായ റാസിക്കിന് പരിക്കേറ്റത്. റാസിയുടെ ഇടതു കാൽപാദം തകർന്നുപോയ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസം ആശുപത്രിയിൽ കഴിഞ്ഞ റാസിയുടെ കാൽപാദം സാധാരണ നിലയിലാക്കാൻ മൂന്ന് ഘട്ടങ്ങളായിട്ടുള്ള ശസ്ത്രക്രിയയാണ് നടന്നത്.
സെപ്റ്റംബർ 17ന് മാളികംപീടികയിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ ആലങ്ങാട് ഗ്രീൻ വില്ലയിൽ താമസിക്കുന്ന വിനീതിന് (27) പരിക്കേറ്റത്. ഇടതു കാൽ മുട്ടും ഇടത് ഇടുപ്പ് സന്ധിയും തകർന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
തകർന്ന കാൽമുട്ടിെൻറ ശസ്ത്രക്രിയ അടിയന്തരമായി ചെയ്തു. രണ്ടുദിവസത്തിന് ശേഷമാണ് ഇടുപ്പ് സന്ധിയുടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇത്തരം ശസ്ത്രക്രിയകൾക്ക് ആറ് ലക്ഷം മുതൽ പത്ത് ലക്ഷം രൂപവരെ ചെലവ് വരുന്നുണ്ട്. എന്നാൽ, കുറഞ്ഞ ചെലവിലാണ് ഓർത്തോ വിഭാഗം തലവനായ ഡോ. മുഹമ്മദ് റിയാദിെൻറ നേതൃത്വത്തിൽ നടത്തിയത്. സംഘത്തിൽ ഡോ.ജോർജ്, പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ഡോ. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.