ആലുവ: റൂറല്‍ ജില്ലയുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും കോവിഡ് കൺട്രോൾ റൂം വിപുലീകരിച്ചു. ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ടാകുന്ന കോവിഡ് പോസിറ്റിവ് കേസുകൾ ശേഖരിച്ച് ബന്ധപ്പെട്ട പൊലീസ് സ്്റ്റേഷനുകൾക്ക് കൈമാറും.
രോഗികളെ കോവിഡ് ഫസ്്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റാൻ സഹായങ്ങള്‍ നല്‍കുക, അത്യാവശ്യക്കാര്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമാക്കുക, ദിനംപ്രതി റിപ്പോര്‍ട്ടാകുന്ന കോവിഡ് പോസിറ്റിവ് കേസുകൾ എസ്.പി, അഡീഷനല്‍ എസ്.പി, ഡിവൈ.എസ്.പിമാര്‍ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നിവ കൺട്രോൾ റൂമിെൻറ ദൗത്യമാണ്.
ഓക്സിജൻ കൊണ്ടുവരുന്ന വാഹനങ്ങളുടെ നീക്കം പരിശോധിച്ച് ട്രാക്ക് ചെയ്യുക, കൃത്യസ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഓക്സിജൻ സിലിണ്ടറുകള്‍ നിറക്കുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുക, ഓക്സിജൻ വാഹനങ്ങള്‍ക്ക് പൈലറ്റും എസ്കോർട്ടും നൽകുക, ഓക്സിജൻ ആവശ്യമുള്ള ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിക്കുക, കോവിഡ് സേഫ്റ്റി ആപ്പ് വഴി ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കുക, പൊലീസ് പാസുകൾ വിതരണം ചെയ്യുന്നതിെൻറ നിജസ്ഥിതി അന്വേഷിക്കുക എന്നിവയും കൺട്രോൾ റൂമിെൻറ ചുമതലയാണ്. രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ റൂറല്‍ ജില്ലയില്‍ പ്രത്യേക ഹൈവേ പട്രോള്‍ സംഘത്തെ ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.