പൊതുകാനയിലേക്ക് സെപ്റ്റിക് ടാങ്കിൽ നിന്ന് പൈപ്പിട്ടതായി പരാതി

ആലുവ: പൊതുകാനയിലേക്ക് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള കണക്ഷൻ കൊടുത്തതായി പരാതി. മാർക്കറ്റ് റോഡിൽ പുതിയതായി നിർമ്മിച്ച കാനയിലേക്കാണ് സ്വകാര്യ കെട്ടിടത്തിൽ നിന്ന് അനധികൃതമായി പൈപ്പ് ഇട്ടിരിക്കുന്നത്.

ഗ്രാൻഡ് കവലക്ക് സമീപത്താണ് സംഭവം. ഇതുമൂലം കാനയോട് ചേർന്ന കടകളിൽ ദുർഗന്ധം കൊണ്ട് ഇരിക്കാനാവാത്ത അവസ്‌ഥയാണ്. കാന നിർമ്മിച്ച അധികൃതർക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് നിയമ വിരുദ്ധമായി പൊതുകാന തുളച്ച് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള പൈപ്പ് സ്‌ഥാപിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - pipe from septic tank into public canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.