ആലുവ: കാർ വാടകക്കെടുത്തശേഷം പണയം വച്ച കേസിൽ രണ്ടു പേരെക്കൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ തെക്കുംതല മൂത്തേടത്ത് വീട്ടിൽ അശ്വിൻ രമേശ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2019 ജൂണിൽ അങ്കമാലി സ്വദേശിയായ ആഷിഖിെൻറ കാർ വാടകയ്ക്ക് ഓട്ടത്തിനെടുക്കുകയും കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വെക്കുകയുമായിരുന്നു. നിഥിനായിരുന്നു വിൽപനയുടെ ഇടനിലക്കാരൻ. ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ പി.സുരേഷ്, ടി.സി രാജൻ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, കെ.കെ ഹബീബ്, എച്ച്. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.