ആലുവ: കടുങ്ങല്ലൂർ നിവാസിയായ സത്താർ എന്ന 62 കാരനെ ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി വേട്ടയാടുകയാണ്. റോഡരികിൽ കച്ചവടം നടത്തിയാണ് ഭിന്നശേഷിക്കാരനായ മകനെയും മകളെയും ഭാര്യയെയും പോറ്റിയിരുന്നത്. ഇതിനിടെയാണ് കോവിഡ് മഹാമാരിയുടെ വരവ്. അതോടെ ഉണ്ടായിരുന്ന ചെറിയ വരുമാനം മുടങ്ങി. ഒരുവിധം അതിൽനിന്ന് കരകയറിയ സത്താറിനെ കാത്തിരുന്നത് വാഹനാപകടമായിരുന്നു. നട്ടെല്ല് തകർന്ന് കിടപ്പിലായ സത്താറിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയി. തനിയെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉദാരമതികളുടെ സഹായത്താലാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഇതിനിടെ മകൻ അബ്ദുൽ സമദിന് (15) ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അബ്ദുൽ സമദ് ആലുവ രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. നട്ടെല്ലിനും കൈക്കും ഒടിവുകളുണ്ട്. തലച്ചോറിനും ഇളക്കം തട്ടിയിട്ടുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന അബ്ദുൽ സമദിന്റെ ചികിത്സക്ക് 10 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
വാടക കൊടുക്കാൻ കഴിയാതെ വീടൊഴിയാൻ നിർബന്ധിതനായി നിൽക്കുന്നതിനിടെയാണ് സത്താറിന് ഈ പരീക്ഷണം കൂടി നേരിടേണ്ടി വന്നിരിക്കുന്നത്. സത്താറിൻറെ കുടുംബത്തിന് സഹായ ധനം സ്വരൂപിക്കാൻ കിഴക്കേ വെളിയത്തുനാട് സൗഹൃദം ചാരിറ്റി വിങ് രംഗത്തുവന്നിട്ടുണ്ട്. സംഘടനയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ യു.സി കോളജ് ബ്രാഞ്ചിലുള്ള അക്കൗണ്ട് വഴിയാണ് പണം സ്വീകരിക്കുന്നത്. അകൗണ്ട് നമ്പർ: 856620110000171. ഐ.എഫ്.എസ്.സി: BKID0008566. വിവരങ്ങൾക്ക് ഫോൺ: 98954 21494 (ഷഹബാസ്, പ്രസിഡൻറ്), 9846760044 (ഷിയാസ്, സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.