ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആറു പേരെകൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല പുക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജിന് സമീപം കിഴക്കേപ്പുര വീട്ടിൽ നസീം (23), പെരുമ്പാവൂർ കൂവപ്പടി കിഴക്കേ ഐമുറി വടക്കേകുടിയിൽ വീട്ടിൽ എബിൻ (26), ആലുവ കൊച്ചിൻ ബാങ്ക് കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ (31), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ വീട്ടിൽ നോബിൾ (25), കിഴക്കമ്പലം പുക്കാട്ടുപടി കാഞ്ഞിരപ്പാടത്ത് വീട് രാഹുല്‍ (23), തോപ്പുംപടി മുണ്ടംവേലി ചിറമേല്‍ പറമ്പില്‍ ഷാജഹാന് (18) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ രാഹുല്‍, ഷാജഹാന് എന്നിവര്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്.
കഴിഞ്ഞ ദിവസം മൂന്നുപേരെ പിടികൂടിയിരുന്നു. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ടാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എടത്തല സ്വദേശിയായ അരുണിനെ തടഞ്ഞുനിർത്തി പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയും തുടർന്ന് ആളൊഴിഞ്ഞ പാടെത്തത്തിച്ച് ആക്രമിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.