ആലുവ: കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എഴുതിയ എസ്.ഐ വിനോദ് കുമാർ, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്പെൻഡ് ചെയ്ത നടപടി അൻവർ സാദത്ത് എം.എൽ.എ സ്വാഗതം ചെയ്തു. ഈ നടപടി സസ്പെൻഷനിൽ ഒതുക്കാതെ സമഗ്രമായ അന്വേഷണം നടത്തണം.
കേവലം ഈ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മാത്രം റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തതാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല. ഉന്നത തലത്തിലുള്ള ഇടപെടലും നിർദേശവും ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നു.
ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യം കേവലം നിസ്സാരമായി കാണാൻ സാധിക്കില്ല. ഇനിയൊരിക്കലും വ്യക്തമായ തെളിവുകളോ കാരണമോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനും ഇത് ആവർത്തിക്കാൻ പാടില്ല.
റിമാൻഡ് റിപ്പോർട്ടിൽ എങ്ങനെ എഴുതി പിടിപ്പിച്ചാലും കോൺഗ്രസ് പ്രസ്ഥാനത്തെയോ അതിൻറെ പ്രവർത്തകരുടെയോ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലുള്ള മനോവീര്യം തകർക്കാൻ സാധിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.