ആലുവ: മകളുടെ വിയോഗം മൂലം വേദനയനുഭവിക്കുന്ന മൊഫിയ പർവീനിന്‍റെ രക്ഷിതാക്കളെ സാന്ത്വനിപ്പിക്കാൻ പ്രതിപക്ഷ നേതാവെത്തി. അൻവർ സാദത്ത് എം.എൽ.എക്കും കോൺഗ്രസ് പ്രവർത്തകർക്കുമൊപ്പമാണ് വി.ഡി. സതീശൻ മൊഫിയയുടെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
നീതി ലഭിക്കും വരെ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. സി.ഐക്കെതിരെ നടപടിയെടുക്കാൻ മടിച്ച് നിന്ന സർക്കാർ കോൺഗ്രസ് സമരത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ തയാറായത്. കാമ്പസിലേക്ക് വ്യാപിപ്പിക്കുന്ന മകൾക്കൊപ്പം കാമ്പയിന്‍റെ ഉദ്ഘാടനത്തിന് അൽ അസർ കോളജിൽ മൊഫിയയുടെ പിതാവും പങ്കെടുക്കുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.