ആലുവ: ഗവർണറുടെ നിലപാട് മാറ്റത്തിൽ ദുരൂഹതയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടിയിൽ സെർച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവർണർ തന്നെയാണ്. കമ്മിറ്റി അംഗത്തോട് ഒരാളെ നിർദ്ദേശിച്ചാൽ മതിയെന്ന് പറഞ്ഞതും ഗവർണറാണ്.
ചാൻസലറുടെ പദവിയിൽ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. സമ്മർദത്തിന് വഴങ്ങി ഉത്തരവുകളിൽ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാൻസലർ പദവിയിൽ ഇരിക്കുന്ന ആൾക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടി നൽകേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.