അമ്പലങ്ങളിലെ ഭണ്ഡാര മോഷ്​ടാക്കൾ പിടിയിൽ; സംഘത്തിൽ രണ്ട്​ കുട്ടികളും

ആലുവ: അമ്പലങ്ങളിലെ ഭണ്ഡാര മോഷ്ടാക്കൾ പൊലീസ് പിടിയിൽ. ഏലൂർ നോർത്ത് ഭാഗത്ത് കളരി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫയാസ് (21) എന്നയാളും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുമാണ് ബിനാനിപുരം പൊലീസിന്‍റെ പിടിയിലായത്.

ഇവർ ആലുവ വെസ്റ്റ്, കുന്നത്തുനാട്, ഏലൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തിയിട്ടുണ്ട്. മൂവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുമായി രാത്രിയില്‍ കറങ്ങിനടന്നാണ് മോഷണം നടത്താറുളളത്.

കഴിഞ്ഞ മാസം ബിനാനിപുരത്തുള്ള മാരായിൽ അമ്പലത്തിൻറെ ഭണ്ഡാരം ഇവര്‍ കുത്തി തുറന്ന്‍ മോഷണം നടത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്​കരിച്ച് അന്വേഷണം നടത്തി വരികെയാണ് കുട്ടികൾ ഉൾപ്പടെ പിടിയിലാകുന്നത്.

ഇൻസ്പെക്ടർ വി.ആർ. സുനിൽ, എ.എസ്.ഐമാരായ അബ്ദുൾ റഷീദ്, അബ്ദുൽ ജമാൽ, എസ്.സി.പി.ഒ സജീഷ്, സി.പി.ഒമാരായ ഹരീഷ്, ശ്രീരാജ്, ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മോഷണം തടയുന്നതിന് പൊലീസിൻറെ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. 

Tags:    
News Summary - three held in aluva for Temple theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.