പള്ളുരുത്തി: യുദ്ധഭൂമിയിൽ പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടമായെങ്കിലും വീടണയാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കുമ്പളങ്ങി സ്വദേശിനി ആൻലിയ മാക്മില്ലൻ. ഖാർകിവിലെ വി.എൻ. കരസിൻ കർവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ് കുമ്പളങ്ങി പന്നപ്പള്ളി മാക് മില്ലൻ ജോർജ്- പ്രിൻസി ദമ്പതികളുടെ മകൾ ആൻലിയ. ആറ് ദിവസമാണ് ബങ്കറിൽ കഴിഞ്ഞത്.
ജീവനുംകൊണ്ടുള്ള ഓട്ടത്തിനിടെ പാസ്പോർട്ട്, ലാപ്ടോപ്, ഐ പാഡ്, മൊബൈലുകൾ, സ്റ്റുഡന്‍റ് കാർഡ്, റെസിഡന്‍റ്സ് കാർഡ് എന്നിവ നഷ്ടപ്പെട്ടു. ഏറെ പ്രയാസങ്ങൾ സഹിച്ച് അതിർത്തിയിലെത്തിയെങ്കിലും പാസ്പോർട്ട് നഷ്ടപ്പെട്ടത് പ്രശ്നമായി. അവിടെ എംബസിയുടെ സഹായം കിട്ടി. തുടർ യാത്രക്ക് താൽക്കാലിക പാസ്പോർട്ട് ശരിയാക്കി തന്നു. വീട്ടിലെത്തിയ സന്തോഷം ഉണ്ടെങ്കിലും തുടർ പഠനത്തിന്‍റെ കാര്യത്തിൽ വലിയ ആശങ്കയാണ് ആൻലിയ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.