കൊച്ചി: ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച മെറിറ്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാനത്തെ മുൻസിഫ് -മജിസ്ട്രേറ്റ് തസ്തികകളിലേക്ക് കൂടുതൽ നിയമനം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2019 ഡിസംബർ 31ന് ശേഷമുള്ള ഒഴിവുകൾ മുൻവർഷത്തെ വിജ്ഞാപന പ്രകാരമുള്ള നിയമന നടപടികളിലൂടെ നികത്താനാവില്ലെന്നും ഇത് സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹൈകോടതി ഭരണവിഭാഗം നൽകിയ അപ്പീലാണ് തള്ളിയത്.
32 പേർക്ക് നിയമനം നൽകിയശേഷം പ്രമോഷനെ തുടർന്നുണ്ടായ ഒഴിവുകളിലേക്കും നിലവിലെ ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിനി ശ്വേത ശശികുമാർ നൽകിയ ഹരജിയിലാണ് നേരേത്തയുള്ള ഉത്തരവ്. ഇതേ ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഗവർണറുടെ അനുമതി തേടാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് 2021 മേയ് ആറിനകമോ അല്ലെങ്കിൽ പുതിയ ലിസ്റ്റ് നിലവിൽ വരാനുള്ള തീയതി കണക്കാക്കിയോ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിലവിലെ ലിസ്റ്റിൽനിന്ന് സെലക്ഷൻ ലിസ്റ്റ് തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.