അങ്കമാലി: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ വീണ്ടും കൈയാങ്കളി.
സംഭവത്തിൽ പെരുമ്പാവൂർ -അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന മോർണിങ് സ്റ്റാർ ബസിലെ ഡ്രൈവർ നിഷാദിന് മർദനമേറ്റതായി പരാതി. പെരുമ്പാവൂർ -പൂതംകുറ്റി റൂട്ടിൽ സർവിസ് നടത്തുന്ന സെന്റ് മേരീസ് ബസിലെ ഡ്രൈവർ അഭിലാഷിനെതിരെ നിഷാദ് അങ്കമാലി പൊലീസ് സറ്റേഷനിൽ പരാതി നൽകി.
അഭിലാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.10 ഓടെയായിരുന്നു സംഭവം. ശിവരാത്രിയുമായി ബന്ധപ്പെട്ട ബലിതർപ്പണ ചടങ്ങുകളെത്തുടർന്ന് ചേലാമറ്റം ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
അതോടെ പല സ്വകാര്യ ബസ് സർവിസുകളുടെയും സമയക്രമം താളം തെറ്റി. അതോടെയാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കത്തിനും ഒടുവിൽ കൈയാങ്കളിക്കും ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.