ലഹരി വസ്തുക്കളുമായി യുവാവ്​ പിടിയിൽ

ചെ​റാ​യി: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ-​ഇ​ഖ്ബാ​ൽ റോ​ഡി​ൽ മു​ക്ക​ത്ത് വീ​ട്ടി​ൽ ജെ​ൻ​സ​ൺ ബെ​ർ​ണാ​ഡ് ആം​ബ്രോ​സാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​റ​ക്ക​ൽ പൊ​ലീ​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 1.16 ഗ്രാം ​എം.​ഡി.​എം.​എ, 7.45 ഗ്രാം ​ച​ര​സ്, 10.3 ഗ്രാം ​ക​ഞ്ചാ​വ്, 3.36 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ട​വ​ന​ക്കാ​ട് ഉ​ൾ​പ്പെ​ടെ വൈ​പ്പി​നി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

റെ​യ്ഡി​ന് ഞാ​റ​ക്ക​ൽ സി.​ഐ എ.​എ​ൽ. യേ​ശു​ദാ​സ്, എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ഒ. വി​നോ​ദ്, എ​റ​ണാ​കു​ളം എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ.​ജി. അ​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 06:19 GMT