കൊച്ചി: കോളജ് കാമ്പസിൽ കൊലെചയ്യപ്പെട്ട പ്രിയമകൻ അഭിമന്യുവിെൻറ പേരിൽ ഉയർന്ന സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി ഇടുക്കി വട്ടവടയിൽനിന്നെത്തിയ ഭൂപതിയും ഭർത്താവ് മനോഹരനും. മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊലക്കത്തിക്ക് ഇരയായത്.
എറണാകുളം കലൂരിൽ നിർമിച്ച അഭിമന്യു സ്മാരക മന്ദിരത്തിെൻറ ഉദ്ഘാടന ചടങ്ങിൽ മകെൻറ പേര് പരാമർശിക്കുേമ്പാഴെല്ലാം ഓർമകളുടെ തിരതള്ളലിൽ ആ അമ്മ വിലപിച്ചു. മന്ദിരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവരെയും അഭിവാദ്യംചെയ്തു.
സംസ്ഥാനത്ത് എവിടെനിന്നും എറണാകുളത്ത് പഠന, പരീക്ഷ ആവശ്യങ്ങൾക്കായി എത്തുന്ന എസ്.ടി, എസ്.സി വിദ്യാർഥികൾക്ക് സൗജന്യമായി താമസ സൗകര്യം സ്മാരക മന്ദിരത്തിൽ ലഭിക്കും. വിപുലമായ അക്കാദമിക് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടേമുക്കാൽ കോടി ചെലവിട്ടാണ് ബഹുനില മന്ദിരം പണിതതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. ഇതിൽ രണ്ടര കോടി സംഭാവനയായി ലഭിച്ചതാണ്. 2019 ജൂലൈ രണ്ടിന് കോടിയേരി ബാലകൃഷ്ണനാണ് ശിലയിട്ടത്.
എഴുത്തുകാരൻ എം.കെ. സാനു, മന്ത്രി എം.എം. മണി, എം.എൽ.എമാരായ എസ്. ശർമ, എം. സ്വരാജ്, മേയർ എം. അനിൽകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രഡിഡൻറ് വി.പി. സാനു, ജില്ല സെക്രട്ടറി സി.എസ്. അമൽ, ഗോപി കോട്ടമുറിക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.