മട്ടാഞ്ചേരി: കോവിഡ് വ്യാപനം മൂലം ഒന്നര മാസമായി ലോക്ഡൗണിലായ കൊച്ചിയിൽ വായ്പയെടുത്തവർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിയെന്ന് ആക്ഷേപം.
വിവിധ ആവശ്യങ്ങൾക്ക് വായ്പയെടുത്ത വനിതകളുടെ സംഘങ്ങൾക്കാണ് കലക്ഷൻ ഏജൻറുമാരുടെ ഫോണിലൂടെയുള്ള ഭീഷണി നേരിടേണ്ടിവരുന്നത്.
മൊറട്ടോറിയം പിൻവലിച്ച പശ്ചാത്തലത്തിലാണ് ഭീഷണി കടുപ്പിച്ചത്.
ലോക്ഡൗൺ ആരംഭിച്ച നാൾ മുതൽ പല തവണകളായി കെണ്ടയ്ൻമെൻറ് സോണാക്കിയും മറ്റും മേഖല പൂർണമായി അടച്ചിട്ടിരുന്നതിനാൽ പല കുടുംബങ്ങളും പ്രതിസന്ധിയിലാണ്. കുടുംബനാഥൻമാർക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ വീടിെൻറ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് വായ്പയെടുത്തവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇളവ് നൽകാൻ കഴിയില്ലെന്നാണ് ഏജൻറുമാർ പറയുന്നത്.
അയൽക്കൂട്ട മാതൃകയിലാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പണം വായ്പ നൽകിയിരിക്കുന്നത്. പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘമാണ് വായ്പയെടുക്കുന്നത്.
ഒരാളുടെ പണം കിട്ടിയില്ലെങ്കിൽ തിരിച്ചടവ് മുടങ്ങും. പണം ഇല്ലാത്തവരുടെ തുക മറ്റുള്ളവർ നൽകിയാണ് സാധാരണ വായ്പ അടക്കുന്നത്.
എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ ഇത് എങ്ങനെ സാധിക്കുമെന്നാണ് സ്ത്രീകൾ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.