കേരള ടെലികോം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി. മാത്യു, ജനറൽ മാനേജർ ഡോ.കെ.ഫാൻസിസ് ജേക്കബ് എന്നിവർ ഐ.പി.ടി.വി ഉദ്ഘാടന വേളയിൽ

ഓണക്കാഴ്ചയുമായി ബി.എസ്​​.എസ്​.എൽ. ഐ.പി ടി.വി സേവനം ആരംഭിച്ചു

കൊച്ചി: ബി.എസ്​​.എൻ​.എൽ ഒപ്റ്റിക്കൽ ഫൈബർ ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് ഏറെ ആകർഷകമായ സേവനമായി ഐ.പി ടി.വി സംവിധാനത്തിനു ഔദ്യോഗിക തുടക്കമായി.

വ്യാഴാഴ്​ച രാവിലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ബി.എസ്​​.എൻ​.എൽ. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി.വിനോദ്  വീഡിയോ കോൺഫറൻസിലൂടെ സേവനത്തിൻെറ  ഔപചാരിക ഉദ്ഘാ​ടനം നിർവഹിച്ചു. ചടങ്ങിൽ കേരള ടെലികോം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു, മുഖ്യാതിഥിയായിരുന്നു. എറണാകുളം ബിസിനസ് മേഖല പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ.ഫ്രാൻസിസ് ജേക്കബ്, കേരള സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ ഫിനാൻസ് ശ്രീമതി യോജന ദാസ്, കേരള സർക്കിൾ ജനറൽ മാനേജർ പി.ജി.നിർമൽ എന്നിവർ പങ്കെടുത്തു.

ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഈ സേവനം ഒക്ടോബറിൽ സംസ്ഥാനമൊട്ടാകെ വ്യാപകമാകും.

ആൻഡ്രോയ്ഡ് ടീവി/ ഡിവൈസ് ഉള്ളവർക്ക് സെറ്റ് ടോപ്പ് ബോക്സ് കൂടാതെ നേരിട്ടുതന്നെ ഐ.പി ടി.വി സേവനം ലഭ്യമാക്കാം. കൊച്ചിയിലെ സിനിസോഫ്റ്റ് സ്ഥാപനവുമായി സഹകരിച്ചാണ് ബി.എസ്​​.എൻ​.എൽ. കേരളത്തിൽ ഐ.പി ടിവി സേവനം നൽകുന്നത്. ആകർഷകമായ താരിഫ് പ്ലാനുകളിൽ ലഭ്യമാണ്

സെപ്റ്റംബർ 10 വരെ രജിസ്റ്റർ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഫ്രീ ടു എയർ ചാനലുകൾ ഒരു മാസത്തേക്ക് സൗജന്യമായി ലഭ്യമാക്കും. http://www.kerala.bsnl.co.in എന്ന വെബ്സൈറ്റ് വഴി ഐ.പി ടി.വി സേവനത്തിനായി രജിസ്റ്റർ ചെയ്യാം. അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പർ: 1800 425 2892 സജ്ജമാക്കിയിട്ടുണ്ട്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.