മെട്രോ തൂണുകൾക്കിടയിൽ കഞ്ചാവ് ചെടി: സി.സി.ടി.വി കാമറകൾ പരിശോധിക്കും

കൊച്ചി: മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചെടി നട്ടുവളർത്തിയത് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥർ. പാലാരിവട്ടം ട്രാഫിക് സിഗ്‌നലിന്റ സമീപത്തുള്ള മെട്രോ പില്ലർ 517 ന്റെയും 516 ന്‍റെയും ഇടയിലുള്ള സ്ഥലത്ത് സ്വകാര്യ ആശുപത്രി പരിപാലിച്ചുപോരുന്ന പൂന്തോട്ടത്തിലാണ് കഞ്ചാവ് വളർന്നിരുന്നത്.

അഞ്ചുമാസം പ്രായവും 130 സെന്റീമീറ്റർ ഉയരവും 31 ശിഖരങ്ങൾ ഉള്ളതുമായ ഒരു കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പൂന്തോട്ടത്തിൽ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടിയും തഴച്ചുവളർന്നത്. ചെടിയുടെ ഇല ശാസ്ത്രീയ പരിശോധനക്ക് ലാബിലേക്ക് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു. ചെടി കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Cannabis plant between metro pillars: CCTV cameras inspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.