കൊച്ചി: ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. പ്രദേശത്തെ കടലേറ്റപ്രശ്നങ്ങള്‍ക്ക് പദ്ധതികൊണ്ട് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാറും. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ചെല്ലാനം തീരത്ത് ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി മുതല്‍ മുടക്കില്‍ ടെട്രപോഡുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടൊപ്പം ചെല്ലാനത്തെ മാതൃക മത്സ്യഗ്രാമമാക്കി മാറ്റുക എന്നതും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി മത്സ്യഗ്രാമം പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതും ചെല്ലാനത്താണ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയായിരിക്കും തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്യുന്നത്. ടെട്രപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുകയാണ്.
ചെല്ലാനം ഹാര്‍ബറിന് സമീപത്ത് 10 കി.മീ. ദൈര്‍ഘ്യത്തിൽ കടല്‍ ഭിത്തി പുനരുദ്ധാരണവും ബസാര്‍ കണ്ണമാലി ഭാഗത്ത് 1.90കി.മീ. ടെട്രപോഡിൻറ നിര്‍മാണവുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കമ്പനിപ്പടി, വാച്ചാക്കല്‍ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കടല്‍കയറ്റത്തിന് ശമനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.