കൊച്ചി: കോർപറേഷൻ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ വാർത്തസമ്മേളന വേദിയിലേക്ക് ദീപ്തി മേരി വർഗീസിനെ വിളിച്ചുകയറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശനിയാഴ്ച ഡി.സി.സി ഓഫിസിലാണ് ശ്രദ്ധിക്കപ്പെട്ട രംഗം.
മേയർ സ്ഥാനാർഥികളെ ചുറ്റിപ്പറ്റി ചർച്ചകൾ ഡി.സി.സി ഓഫിസ് കേന്ദ്രീകരിച്ച് ദിവസങ്ങളായി തുടരുകയാണ്. നിലവിലെ മേയർ സൗമിനി ജയിൻ ഇക്കുറി സ്ഥാനാർഥിപ്പട്ടികയിലില്ല. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ ഐലൻഡ് നോർത്തിൽ മത്സരിക്കുന്നുണ്ട്. മേയർ സ്ഥാനാർഥിയായി വേണുഗോപാലിെൻറ പേര് ഉയരുന്നുണ്ടെങ്കിലും എ.ഐ.സി.സി അംഗമായ ദീപ്തി മേരി വർഗീസിെൻറ പേരും പ്രചരിക്കുന്നു. കറുകപ്പിള്ളി ഡിവിഷനിലാണ് ദീപ്തി ജനവിധി തേടുന്നത്.
രമേശ് ചെന്നിത്തലയുടെ വാർത്തസമ്മേളനം തുടങ്ങിയ ശേഷമാണ് ദീപ്തി എത്തിയത്. ഉടൻ ഹൈബി ഈഡൻ എം.പി ദീപ്തി എത്തിയ കാര്യം ചെന്നിത്തലയുടെ ശ്രദ്ധയിൽപെടുത്തി. ദീപ്തിയോട് വാർത്തസമ്മേളന വേദിയിലേക്ക് കയറാൻ ചെന്നിത്തല ആവശ്യപ്പെട്ടു. ദീപ്തി കയറിയതിനുപിന്നാലെ എൻ. വേണുഗോപാൽ എത്തിയെങ്കിലും സദസ്സിൽ ഇരുന്നു. വേദിയിൽ കൂടുതൽ ഇരിപ്പിടവും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.