മൂവാറ്റുപുഴ: മാറാടിയിൽ വീട് കുത്തിത്തുറന്ന് 12 പവനും 20,000 രൂപയും കവർന്നതടക്കം അമ്പതോളം മോഷണക്കേസിലെ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം മംഗലപുരം മീരഭവനിൽ രമേശനാണ് (നാടകം രമേശ് -60) പിടിയിലായത്.
ബുധനാഴ്ച രാത്രി മൂവാറ്റുപുഴ മാറാടി ഭാഗത്ത് നാസറിന്റെ വീട് കുത്തിത്തുറന്ന് 12 പവനും 20,000 രൂപയും കവർന്ന് കടക്കുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് കടന്നുകളയുകയായിരുന്നു. വീട് വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. നേരത്തേ നാടക ട്രൂപ് നടത്തിയിരുന്നതിനാലാണ് നാടകം രമേശ് എന്ന് അറിയപ്പെടുന്നത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.