വൈപ്പിൻ: കർശന നിയന്ത്രണങ്ങളോടെ ചെറായി ബീച്ച് തുറന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ വീശിയടിച്ച കടൽക്കാറ്റ് ആളുകൾക്ക് കോവിഡ് ശ്വാസം മുട്ടിച്ച ജീവിതത്തിൽനിന്നുള്ള ആശ്വാസായി.
എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും പൊലീസ് ഉൾപ്പെടെ ഗാർഡുകൾ നിർദേശിച്ചുകൊണ്ടേയിരുന്നു. അവധി ദിനവും പ്രവേശനം അനുവദിച്ച ആദ്യദിനവും ആയതുകൊണ്ട് ഞായറാഴ്ച തിരക്ക് അനുഭവപ്പെട്ടു. ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പിന്തുടർന്നത് അധികൃതർക്കും ആശ്വാസമായി.
കോവിഡ് പശ്ചാത്തലത്തിൽ ഏഴുമാസത്തോളം നീണ്ട അടച്ചിടലിനുശേഷമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒക്ടോബര്‍ 12 മുതൽ പ്രവേശനം അനുവദിച്ചത്.
ഹില്‍ സ്റ്റേഷനുകളിലും സാഹസിക വിനോദകേന്ദ്രങ്ങളിലും കായലോര ടൂറിസം കേന്ദ്രങ്ങളിലും ആദ്യഘട്ടത്തില്‍ പ്രവേശനം അനുവദിെച്ചങ്കിലും ബീച്ചിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
രണ്ടാംഘട്ടത്തിലാണ് ബീച്ചുകള്‍ തുറന്നുകൊടുക്കുന്നത്. കര്‍ശന കോവിഡ് ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും മാത്രമേ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കൂവെന്ന് സർക്കാർ നേരേത്ത അറിയിച്ചിരുന്നു.
വൈകീട്ട് ആറുവരെ മാത്രമേ തീരത്ത് ആളുകൾക്ക് നിൽക്കാൻ അനുവാദമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.