കളമശ്ശേരി: വ്യവസായ നഗരിയിലെ ഏക ഉല്ലാസകേന്ദ്രമായ കൊച്ചിൻ ചിൽഡ്രൻസ് സയൻസ് സിറ്റി പാർക്ക് അടഞ്ഞിട്ട് ഒന്നര വർഷം. ഉദ്യാനങ്ങളും സംഗീത ജലധാര, 8-ഡി തിയറ്റർ, ശലഭോദ്യാനം, കുട്ടികൾക്ക് പെഡൽ ബോട്ടുകളിൽ ഉല്ലസിക്കാൻ വാട്ടർപൂൾ തുടങ്ങി ആകർഷണീയമായ കളമശ്ശേരി കിൻഫ്ര പാർക്കിലെ നഗരസഭയുടെ പാർക്കാണ് കോവിഡിനെത്തുടർന്ന് ആദ്യ അടച്ചുപൂട്ടലിൽ താഴുവീണത്.
ദിവസവും നൂറുകണക്കിന് പേരാണ് പാർക്കിൽ വന്നുപോയിരുന്നത്. അടച്ചുപൂട്ടിയെങ്കിലും ഉദ്യാനങ്ങൾ വൃത്തിയോടെയാണ് സൂക്ഷിച്ചുവരുന്നത്. നശിച്ചുപോകാതിരിക്കാൻ ജലധാരയും തിയറ്ററും ഇടക്കിടെ പ്രവർത്തിപ്പിക്കുന്നുണ്ട്.
പാർക്ക് അടച്ചതോടെ ഇതിനെ ആശ്രയിച്ച് വന്നിരുന്നവരും ബുദ്ധിമുട്ടിലാണ്. സന്ദർശകരെ പ്രതീക്ഷിച്ച് കളിപ്പാട്ടങ്ങളും ലഘുപാനീയങ്ങളും ലഘുഭക്ഷണങ്ങളും ഉൾപ്പെട്ട എട്ടോളം കടകളാണ് പുറത്ത് പ്രവർത്തിച്ചിരുന്നത്. ഇവക്കെല്ലാം താഴുവീണു.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ പാർക്കിലെത്തി മടങ്ങുന്ന പലരും ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചുവന്നത്. അവരും പ്രദേശത്തുനിന്ന് പിന്മാറി. പാർക്കിെൻറ തുടർവികസനത്തിൽ വലിയ പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും ലോക്ഡൗൺ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.