നെട്ടൂർ: കുമ്പളം ടോൾ പ്ലാസയിൽ ഫാസ്ടാഗിെൻറ പേരിൽ ഇരട്ടി ചാർജ് ഈടാക്കുന്നതായി ആക്ഷേപം. ഫാസ് ടാഗ് നിർബന്ധമാക്കുന്നത് 2021 ജനുവരി ഒന്ന് വരെ നീട്ടിയെങ്കിലും ഇവിടെ ഇതിെൻറ പേരിൽ ഇരട്ടി ചാർജ് വാങ്ങിക്കുന്നതായാണ് വാഹനയാത്രക്കാർ പരാതിപ്പെടുന്നത്. ഓരോ ദിശയിലേക്കും നാല് വീതം കൗണ്ടറുകളാണിവിടെയുള്ളത്. ഇതിൽ ഓരോ ദിശയിലും ഒരു കൗണ്ടറിൽ മാത്രമാണ് ഫാസ്ടാഗില്ലാത്തവർക്ക് പണം നൽകി കടന്ന് പോകാനുള്ള സൗകര്യമുള്ളത്.
പണം നൽകി കടന്ന് പോകാനുള്ള കൗണ്ടർ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. തിരക്ക് കൂടുമ്പോൾ നീണ്ട കാത്ത് നിൽപ്പിനൊടുവിൽ കൗണ്ടറിലെത്തുമ്പോഴാണ് കൗണ്ടർ മാറി എന്നുള്ള കാര്യം വാഹനയാത്രക്കാർ അറിയുക. പിന്നെ ഇതിെൻറ പേരിൽ ഒരു ദിശയിലേക്കുള്ളതിെൻറ ഇരട്ടി ചാർജ് ഈടാക്കി വിടുകയാണിവിടെ ചെയ്യുന്നത്.
ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ഇതര സംസ്ഥാനക്കാരായ ടോൾ ജീവനക്കാരുടെ ഭീഷണിക്കും സമ്മർദങ്ങൾക്കും വഴങ്ങി പണം നൽകി പോവുകയാണ് പതിവ്.നിയമം ചൂണ്ടിക്കാട്ടി തർക്കിക്കുന്നവർക്ക് മാത്രം നിശ്ചയിച്ചിട്ടുള്ള തുക നൽകി കടന്ന് പോകാൻ സമ്മതിക്കും. ഇത് സംബന്ധിച്ച് തെളിവ് സഹിതമുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വന്നത് ചർച്ചയായിരുന്നു. ഫാസ്ടാഗിെൻറ പേരിൽ നടക്കുന്ന ചൂഷണം ചൂണ്ടിക്കാട്ടിയിട്ടും ഇതിനെതിരെ ദേശീയപാത അധികൃതർ നടപടികളെടുക്കാൻ തയാറാകുന്നില്ല എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.