പെ​രു​മ്പ​ട​പ്പ് വൈ​ലോ​പ്പി​ള്ളി റോ​ഡി​ലെ തകർന്ന സ്ലാബുകൾ

ഒന്നര കൊല്ലം മുമ്പ്​ പണിത കോൺക്രീറ്റ് സ്ലാബുകളും കാനയും തകർന്നു

പ​ള്ളു​രു​ത്തി: ന​ഗ​ര​സ​ഭ 17ാം ഡി​വി​ഷ​നി​ൽ പെ​രു​മ്പ​ട​പ്പ് വൈ​ലോ​പ്പി​ള്ളി റോ​ഡി​ൽ ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ നി​ർ​മി​ച്ച കാ​ന​യും സ്ലാ​ബു​ക​ളും മി​നി​ലോ​റി ക​യ​റി ത​ക​ർ​ന്നു. എ​ട്ട് ഇ​ഞ്ച് ക​ന​ത്തി​ൽ നി​ർ​മി​ച്ച ര​ണ്ടു സ്ലാ​ബു​ക​ളാ​ണ് ര​ണ്ടാ​യി പൊ​ട്ടി​യ​ത്. കാ​ന​യു​ടെ മു​ക​ളി​ൽ സ്ഥാ​പി​ച്ച സ്ലാ​ബി​ൽ ആ​വ​ശ്യ​ത്തി​ന് ക​മ്പി​യും സി​മ​ൻ​റും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

നി​ർ​മാ​ണ​ത്തി​ൽ ക​രാ​റു​കാ​ര​ൻ കൃ​ത്രി​മം ന​ട​ത്തി​യ​താ​ണ് സ്ലാ​ബ് ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൗ​ൺ​സി​ല​ർ സി.​എ​ൻ. ര​ൺ​ജി​ത്ത് മാ​സ്​​റ്റ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പെ​ട്ടു.

Tags:    
News Summary - Concrete slabs and canals built a year and a half ago collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.