കടുങ്ങല്ലൂർ: കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയിൽ തങ്ങളെ ഒതുക്കിയതായി ആരോപിച്ച് ഐ ഗ്രൂപ്. മണ്ഡലം കമ്മിറ്റികൾക്ക് പുറമെ ബ്ലോക്ക് പുനഃസംഘടനയിലും എ വിഭാഗം അനർഹരെ ഭാരവാഹികൾ ആക്കിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഐ വിഭാഗം യോഗം സംഘടിപ്പിച്ചു.
കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും കടുങ്ങല്ലൂർ മണ്ഡലത്തിലെ ഈസ്‌റ്റ്, വെസ്റ്റ് ലിസ്‌റ്റിലും പാർട്ടി വിരുദ്ധരെയും ക്രിമിനൽ കേസ് പ്രതികളെയും ഭാരവാഹികൾ ആക്കിയതായി ഐ വിഭാഗം പരസ്യമായി ആരോപണം ഉന്നയിച്ചു. ഐ വിഭാഗം നൽകിയ പേരുകളിൽ ചിലരെ വെട്ടി. ഇതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകീട്ട് കടുങ്ങല്ലുർ കോൺഗ്രസ് ഓഫിസിൽ ഐ വിഭാഗം നേതൃയോഗം ചേര്‍ന്നത്. യോഗത്തിൽ 75 പേരോളം പങ്കെടുത്തു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് എ വിഭാഗം കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ അഴിമതിക്കെതിരെ വരും ദിവസങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. പടിഞ്ഞാേറ കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ ഐ വിഭാഗം പ്രതിനിധി സുരേഷ് മുട്ടത്തിലിനെ പ്രസിഡൻറാക്കാമെന്ന ധാരണ എ വിഭാഗം അട്ടിമറിച്ചതായും യോഗം ആരോപിച്ചു. പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് അനർഹരെ ഒഴിവാക്കണമെന്നും സഹകരണ ബാങ്കിലെ ധാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.