കളമശ്ശേരി: ഇതൊരു ചേനക്കാര്യമാണ്. വെള്ളപ്പൊക്കത്തിന് ഇടക്കെന്ത് ചേനക്കാര്യം എന്നുചോദിക്കാൻ വരെട്ട.ദുരിതാശ്വാസ ക്യാമ്പിൽ വളർന്നു വലുതായ ഒരുചേനയുടെ കഥയാണിത്. കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തിൽ കുറ്റിക്കാട്ടുകര ഗവ. യു.പി സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിച്ചിരുന്നു.
അന്ന് കറിയാവശ്യത്തിനെടുത്ത് ബാക്കി വന്ന ഒരുകഷണം ചേന പറമ്പിലാണ് കളഞ്ഞത്. ഈ വർഷവും വെള്ളപ്പൊക്കം വന്നു. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നു. പഴയ ആളുകളൊക്കെ ഇത്തവണയും ക്യാമ്പിലെത്തി. അപ്പോഴേക്കും ചേനക്കഷണം വളർന്നുവലുതായിരുന്നു.
കഴിഞ്ഞ തവണ ക്യാമ്പിലുണ്ടായിരുന്നവരാണ് ചേന വളർന്നുനിൽക്കുന്നത് കണ്ടത്. കൗൺസിലർമാർ ചേർന്ന് ചേന കുഴിച്ചെടുത്തു. മൂന്ന് കിലോയോളം ഉണ്ടായിരുന്നു. ഇത്തവണയും ആ ചേന ക്യാമ്പിൽ കറിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.