കടുങ്ങല്ലൂർ: എടയാര്‍ വ്യവസായ മേഖലയിലെ പൂട്ടിക്കിടക്കുന്ന കമ്പനിയിൽ നിന്ന് മരം മുറിച്ചുകടത്തിയതായി പരാതി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപജില്ല വ്യവസായ ഓഫിസർ ബിനാനിപുരം പൊലീസില്‍ പരാതി നല്കി. എടയാർ സ്വദേശിയാണ് മരം മുറിച്ചുകടത്തിയതെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
വ്യവസായ വികസന മേഖലയിലുള്ള കടുങ്ങല്ലൂര്‍ വില്ലേജില്‍പ്പെട്ട 46 സെന്റ് സ്ഥലം ജോയ്സി ഇന്‍ഡസ്ട്രീസ് എന്ന യൂനിറ്റിനായി നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നിരുന്ന നാലു വലിയ മരങ്ങളാണ് നഷ്ടപ്പെട്ടതായി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ ഓഫിസര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മതിലിനോട് ചേര്‍ന്നുനിന്ന നാല് മരങ്ങള്‍ ജില്ല വ്യവസായ കേന്ദ്രത്തിന്റെയോ പ്രാദേശിക ട്രീ കമ്മിറ്റിയുടേയോ അനുവാദമില്ലാതെ മുറിച്ചതായി കണ്ടെത്തുകയും ചെയ്തു.
സമീപ കമ്പനികളിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച രാത്രി മരങ്ങൾ ലോറിയില്‍ കയറ്റി കൊണ്ടുപോയതായി വിവരം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പറവൂര്‍ ഉപജില്ല വ്യവസായ ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രവർത്തനം നിലച്ച ബിനാനി കമ്പനി വളപ്പിൽ നിന്ന് മണ്ണും മരവും കടത്തിയതായി ഇതിനു മുമ്പും പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.