നഗര വികസനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങൾ കെ.ആർ.എഫ്.ബിക്ക് മാത്യു കുഴൽനാടൻ എം.എൽ.എ കൈമാറുന്നു

മൂ​വാ​റ്റു​പു​ഴ: ടൗ​ൺ റോ​ഡ് വി​ക​സ​ന​ത്തി​ന് ജ​നു​വ​രി​യി​ൽ തു​ട​ക്ക​മാ​കും. റോ​ഡി​ന്റെ പു​ന​ർ​നി​ർ​മാ​ണ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ജ​നു​വ​രി പ​കു​തി​യോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് 10 മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​യി​രു​ന്നു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ്ര​ധാ​ന ത​ട​സ്സ​മാ​യ​ത്. 35 പേ​രു​ടെ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യ 17 പേ​രു​ടെ സ്ഥ​ല​ങ്ങ​ൾ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് ചൊ​വ്വാ​ഴ്ച കൈ​മാ​റി. ബാ​ക്കി​യു​ള്ള 17 പേ​രു​ടെ സ്ഥ​ല​ങ്ങ​ളു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ അ​ട​ക്കം തീ​രാ​നു​ള്ള​തി​നാ​ലാ​ണ് ഏ​റ്റെ​ടു​ക്ക​ൽ വൈ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച അ​ഞ്ചു​പേ​രു​ടെ സ്ഥ​ല​ങ്ങ​ൾ​കൂ​ടി ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

ര​ണ്ടാം​ഘ​ട്ട ന​ഗ​ര​റോ​ഡ് വി​ക​സ​ന​ത്തി​ന് 34 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്​ 23 കോ​ടി​യും യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ങ്ങി​ന​ട​ക്കം ഒ​മ്പ​ത് കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ പി.​കെ. സു​ൽ​ഫി​ക്ക​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​നാ​ണ് ക​രാ​ർ ല​ഭി​ച്ച​ത്. നേ​ര​ത്തേ ത​യാ​റാ​ക്കി​യ​തി​ൽ​നി​ന്നും കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളോ​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നാ​ലു​വ​രി​പ്പാ​ത​ക​ളും മീ​ഡി​യ​നു​മ​ട​ക്കം പു​തു​ക്കി​യ ടൗ​ൺ വി​ക​സ​ന രൂ​പ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

വൈ​ദ്യു​തി - ജ​ല വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കും. റോ​ഡ് നി​ർ​മാ​ണ മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വാ​ട്ട​ർ ക​ണ​ക്ഷ​നും ഷി​ഫ്റ്റ്​ ചെ​യ്യു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു.

ചെ​ല​വ് 34.10 കോ​ടി

സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ 34.10 കോ​ടി​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ 3.17 കോ​ടി രൂ​പ വൈ​ദ്യു​തി ബോ​ർ​ഡി​ന് മാ​ത്രം കി​ഫ്ബി അ​നു​വ​ദി​ച്ചു. മു​മ്പ്​ 35 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ൽ പ​തി​വാ​യ വൈ​ദ്യു​തി മു​ട​ക്ക​വും പൊ​ട്ടി​യൊ​ലി​ക്കു​ന്ന കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ഇ​നി പ​ഴ​ങ്ക​ഥ​യാ​വും. ഇ​തി​നാ​യി വൈ​ദ്യു​തി ലൈ​നു​ക​ളും കു​ടി​വെ​ള്ള-​ടെ​ലി​ഫോ​ൺ ലൈ​നു​ക​ളും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.

2005ൽ ​എം.​സി റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി ന​ട​ക്കേ​ണ്ട ടൗ​ൺ റോ​ഡ് വി​ക​സ​ന​മാ​ണ്​ വി​വി​ധ നൂ​ലാ​മാ​ല​ക​ളാ​ൽ ഇ​ത്ര​യും വൈ​കി​യ​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ക​ച്ചേ​രി​ത്താ​ഴ​ത്ത് അ​ട​ക്കം കു​റേ സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ബാ​ക്കി സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് വി​ക​സ​നം ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം വൈ​കി​പ്പി​ച്ച​ത്.

ജ​ന​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കും

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര റോ​ഡ് വി​ക​സ​ന​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി പ​രി​ഗ​ണി​ക്കു​മെ​ന്ന് എം.​എ​ൽ.​എ. ഇ​തി​നാ​യി ജ​ന​സ​ഭ വി​ളി​ച്ചു​ചേ​ർ​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കും. ഓ​ൺ​ലൈ​നി​ലും അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ഇ​തി​നു പു​റ​മെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ യോ​ഗം ചേ​രും.

Tags:    
News Summary - Development of Muvattupuzha town road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.