കൊച്ചി: തുടർപഠനം എങ്ങനെയാകണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? എവിടെ തുടങ്ങണമെന്ന ആശയക്കുഴപ്പം അലട്ടുന്നുണ്ടോ? സംശയങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ പ്രാപ്തിയുള്ളവരോട് നേരിട്ട് സംസാരിക്കണമെന്നുണ്ടോ... എങ്കിൽ എറണാകുളം കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ‘എജുകഫെ’ വേദിയിലേക്ക് വരാം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കൗൺസലിങ്ങുകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവരോട് നേരിട്ട് ചോദിച്ചറിയാം. സർവകലാശാലകളും കോളജുകളും വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾക്കുള്ള കൗൺസലിങ് സൗകര്യവും എജുകഫെയിൽ ലഭ്യമാവും.
വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിന് പ്രവർത്തിക്കുന്ന സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)യിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ഇവിടെനിന്ന് ലഭിക്കും. ഉപരിപഠനത്തിന് ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിൽ കഴിയുന്നവർക്കായി ‘സിജി’യുടെ പ്രത്യേക കൗൺസലിങ് സെഷനുണ്ടാകും. പ്രമുഖ ഫാക്കൽറ്റികളായിരിക്കും ക്ലാസ് നയിക്കുക. കഴിഞ്ഞ 20 വർഷത്തിലധികമായി സിജി വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ ചലനങ്ങൾ ചർച്ച ചെയ്യാനും എജുകഫെ വേദിയാകും. ‘വൊയേജ് ടു സക്സസ്; എ കരിയർ ചാറ്റ്’ വിഷയത്തിൽ സിജി ഫാക്കൽറ്റികൾ സംസാരിക്കും.
ന്യൂെജൻ കോഴ്സുകളടക്കമുള്ള കരിയറുകളെക്കുറിച്ച് മനസ്സിലാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സെഷന്റെ ഭാഗമായി സിഡാറ്റ് - സിജി ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റും എജു കഫെയുടെ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172. കൂടുതൽ വിവരങ്ങൾക്ക് 9497 250223, 9645 006216 നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.