കൊച്ചി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവപ്രതിഭകളായ ഏഴുപേരാണ് ടോപ്പേഴ്സ് ടോക് സെഷനിൽ പങ്കെടുത്തത്. കായികം, വിദ്യാഭ്യാസം, നിയമം, സംഗീതം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരായിരുന്നു അവരെല്ലാം.
റോളർ സ്കേറ്റിങ്ങിൽ ലോകചാമ്പ്യനും ദേശീയ ഗെയിംസിലടക്കം നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ നേട്ടം കൈവരിക്കുകയും ചെയ്ത അഭിജിത് അമൽ രാജ്, എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദത്തിൽ മൂന്നാംറാങ്ക് നേടിയ പാർവതി ശ്രീകുമാർ, അസ്ട്രോ ഫിസിക്സിൽ പിഎച്ച്.ഡി നേടി തുടർഗവേഷണത്തിന് ചിലിയിലേക്ക് പോകാനൊരുങ്ങുന്ന ശിൽപ ശശികുമാർ, എ.സി.സി.എ സെഷനുകളിൽ ഒന്നാം റാങ്ക് നേടിയ ആദിത്യ കൃഷ്ണ, എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് പഞ്ചവത്സര എൽഎൽ.ബിയിൽ ഒന്നാം റാങ്ക് നേടിയ ഗംഗ മേനോൻ, ഗായികയും മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ ദാനാ റാസിഖ്, ഏറ്റവും പ്രായം കുറഞ്ഞ മോട്ടിവേഷൻ സ്പീക്കറും അവതാരകയുമായ ഫാത്തിമ മിൻഹ എന്നിവരാണ് ടോപ്പേഴ്സ ടോക് സെഷനിൽ പങ്കെടുത്തത്. തങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞ നിമിഷം, അതിലേക്ക് എങ്ങനെയെത്തി തുടങ്ങിയ കഥകൾ സദസ്സിന് പ്രചോദനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.