കടുങ്ങല്ലൂർ: സി.പി.എം നേതൃത്വം ഭീഷണിയുടെ സ്വരം പുറത്തെടുത്തതോടെ കടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയിൽ മത്സരത്തിന് തയാറെടുത്തവർ പിൻവാങ്ങി. ഇതോടെ നിർത്തിെവച്ച ലോക്കൽ സമ്മേളനം പൂർത്തിയാക്കി. നേതാക്കളുടെ താൽപര്യപ്രകാരമുള്ള അംഗങ്ങളെതന്നെ ഉൾപ്പെടുത്തിയാണ് പുതിയ ലോക്കൽ കമ്മിറ്റി. സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിക്കകത്തെ വിഭാഗീയത പുകയുകയാണ്. അച്ചടക്ക നടപടിയെന്ന ഭീഷണി ഉയർത്തിയാണ് നേതൃത്വത്തിന് സമ്മേളനം പൂർത്തിയാക്കാനായത്. 16 ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നത് 13 ആക്കി മാറ്റാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടനൽകിയത്.
നേതൃത്വത്തിന് താൽപര്യമില്ലാത്തവരെ ഒഴിവാക്കാനാണ് എണ്ണം കുറക്കുന്നതെന്നാണ് ആക്ഷേപം. ജനകീയരായ പ്രവർത്തകരെ ഒഴിവാക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തുടർന്ന കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ ഒൗദ്യോഗികപക്ഷം അവതരിപ്പിച്ച 13 അംഗ പാനൽ വീണ്ടും അവതരിപ്പിച്ച് അംഗീകാരം നേടുകയായിരുന്നു. ഒഴിവാക്കപ്പെട്ട മൂന്ന് പേരിൽ ഒരാളുടെ പേര് വീണ്ടും ഉയർന്നു. എന്നാൽ, വോട്ടെടുപ്പിലേക്ക് പോകാനാകില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് പങ്കെടുത്ത കെ. ചന്ദ്രൻപിള്ള കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. സെക്രട്ടറിയായി പി.കെ. തിലകനെ വീണ്ടും െതരഞ്ഞെടുത്തു.
ഏരിയ സമ്മേളനം 20, 21, 25 തീയതികളിൽ
ആലുവ: സി.പി.എം ഏരിയ സമ്മേളന തീയതികളിൽ വീണ്ടും മാറ്റം. പ്രതിനിധി സമ്മേളനങ്ങൾ 20, 21 തീയതികളിലാണ്. എന്നാൽ, െതരഞ്ഞെടുപ്പുകൾ 25നാണ് നടക്കുക. മുൻ നിശ്ചയപ്രകാരം 25ന് വൈകീട്ട് മൂന്നിനായിരിക്കും തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.