കൊച്ചി: എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള കര്‍ഷക റോഡ്-സൗത്ത് റെയില്‍വേ ഫുട്ട്ഓവര്‍ ബ്രിഡ്ജ് അടച്ചിട്ട് ആറു മാസം. കോവിഡ് പ്രതിരോധ ഭാഗമായി അടച്ച മേൽപാലം തുറക്കാത്തതിൽ ദുരിതത്തിലായത് നാട്ടുകാരാണ്.
റെയിൽവേ സ്റ്റേഷെൻറ കിഴക്കന്‍ കവാടമായ കര്‍ഷക റോഡ്, ഗാന്ധി നഗര്‍ ഭാഗത്തുള്ളവര്‍ക്ക് റെയില്‍വേ പ്ലാറ്റ് ഫോമില്‍ കടക്കാതെ സൗത്ത് ഭാഗമായ നഗരത്തിലേക്ക് പോകാൻ നിർമിച്ചതാണ് പാലം.
പാലം തുറക്കാത്തതിനെ തുടർന്ന് പ്രദേശവാസികള്‍ക്ക് നഗരത്തിലേക്ക് പോകാൻ വാഹനമാർഗം സൗത്ത് ബ്രിഡ്ജിലൂടെയോ എ.എല്‍. ജേക്കബ് പാലത്തിലൂടെയോ പോകേണ്ട സ്ഥിതിയാണ്. വാഹന സൗകര്യം ഇല്ലാത്തവര്‍ക്ക് അത്യാവശ്യത്തിനു നഗരത്തിലേക്ക് നടന്നുപോകാനും വഴിയില്ലെന്ന് കരിത്തല പൗരസമിതി സെക്രട്ടറി വിജു ചൂളയ്ക്കല്‍ ചൂണ്ടിക്കാട്ടി.
പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി സതേൺ റെയിൽവേ ഡിവിഷനൽ മാനേജർ, എറണാകുളം ഏരിയ മാനേജർ എന്നിവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.