ക​രു​മാ​ല്ലൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഭ​ക്ഷ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

സർവത്ര മായം, വിഷം പരിശോധന തുടരുന്നു

കരുമാല്ലൂർ: ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കരുമാല്ലൂരിലെ ഹോട്ടലുകൾ, കൂൾബാറുകൾ, വഴിയോര കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ലൈസൻസ്, ഹെൽത്ത് കാർഡ് ഇല്ലാതെ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുകയും രണ്ട് ഹോട്ടലുകൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വഴിയോരത്ത് സുരക്ഷ മാനദണ്ഡമില്ലാതെ നടത്തിവന്നിരുന്ന ഉപ്പിലിട്ട നെല്ലിക്ക, കാരറ്റ്, മാങ്ങ എന്നിവ നശിപ്പിച്ചു. ലൈസൻസില്ലാതെ നടത്തിയ ഷവർമ, അൽ ഫാം കടകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു കെ.വി. അബിൻ നസീർ, ആർ. അജയകുമാർ എന്നിവർ നേതൃത്വം നൽകി. ലൈസൻസില്ലാതെ ഭക്ഷ്യവിൽപന ശാലകൾ അനുവദിക്കില്ലെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം അറിയിച്ചു.

പറവൂർ: തുരുത്തിപ്പുറം മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴകിയ മീൻ പിടികൂടി. പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തിയിരുന്നു. തുരുത്തിപ്പുറം മാർക്കറ്റിൽ വില്പന നടത്തുന്ന മീനുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്.

Tags:    
News Summary - Food poisoning: Test intensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.