പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാരിയും ഭർത്താവും അറസ്​റ്റിൽ

പാമ്പാക്കുട: അഞ്ചൽപെട്ടിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരിയും ഭർത്താവും അറസ്​റ്റിൽ. മണ്ണത്തൂർ കുഴിക്കാട്ടുവീട്ടിൽ അഞ്ജലി (26), ഭർത്താവ് ശരത്ത് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്​.

സ്ഥാപനത്തിലെ ഒന്നേകാൽ കിലോയോളം സ്വർണം പണയപ്പെടുത്തി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. മീമ്പാറ സ്വദേശിയുടെയാണ് സ്ഥാപനം. സ്വർണപ്പണയത്തിൽ പണം വായ്പ നൽകുന്ന സ്ഥാപനത്തി​െൻറ പൂർണ ചുമതല അഞ്ജലിക്കായിരുന്നു.

ഇടപാടുകാർ സ്ഥാപനത്തിൽ പണയംെവച്ച സ്വർണം പാമ്പാക്കുട, മണ്ണത്തൂർ എന്നിവിടങ്ങളിൽ കൂടിയ തുകക്ക്​ വീണ്ടും പണയംെവച്ചാണ് ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. പണയം എടുക്കുന്നതിന് ഇടപാടുകാർ വരുമ്പോൾ ഭർത്താവ് ശരത്തിനെ വിളിച്ചുവരുത്തി സ്വർണം എടുപ്പിച്ച്​ നൽകുകയായിരുന്നു രീതി. സ്ഥാപനത്തിലെ തന്നെ സ്വർണം വീണ്ടും പണയം െവച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. ഉടമസ്ഥൻ നടത്തിയ വാർഷിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. തെളിവെടുപ്പ് നടന്നുവരുന്നതായി പിറവം പൊലീസ് പറഞ്ഞു. 

Tags:    
News Summary - Fraud of lakhs in a financial institution; Employee and husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.