കാലടി: ശ്രീശങ്കര കോളജില്‍ ഹോളി ആഘോഷത്തിെൻറ ഭാഗമായി നടന്ന ഡി.ജെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കത്തിക്കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ കാലടി പൊലീസിെൻറ പിടിയിലായി. പിരാരൂര്‍ മനയ്ക്കപ്പടി ഭാഗത്ത് പുത്തന്‍കുടി വീട്ടില്‍ ശരത്ത് ഗോപിയെയാണ് (22) ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കോളജില്‍ മാഗസിന് പ്രകാശന ചടങ്ങിനിടെ പൂര്‍വ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തുടര്‍ന്ന് നടന്ന ഡി.ജെ പ്രോഗ്രാമിനിടയില്‍ കത്തിക്കുത്തില്‍ കലാശിച്ചത്. അറസ്റ്റിലായ ശരത്ത് ഗോപി കാലടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്.
കഴിഞ്ഞ ദിവസമാണ് പൂര്‍വ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കാലടി സി.ഐ ബി. സന്തോഷ് അറിയിച്ചു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി എന്‍.ആര്. ജയരാജ്, പ്രശാന്ത്.പി. നായര്‍, ജോണി, ദേവസി അനില്‍ കുമാര്‍, പ്രിന്‍സ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.