നാളെ മുതൽ സ്വകാര്യ ബസുകൾ കാലടി പാലത്തിന് ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിക്കും

കാലടി: കാലടിയിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടർന്നിട്ടും അധികാരികളുടെ അവഗണന തുടരുന്നതിനാൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകൾ കാലടി പാലം ബഹിഷ്‌കരിച്ച് ഇരു ഭാഗത്തുമായി ട്രിപ്പുകൾ അവസാനിപ്പിക്കും. രാവിലെ 11 മണിക്ക് കാലടി പാലത്തിലേക്ക് ബസുടമകൾ പ്രതിഷേധമാർച്ചും തുടർന്ന് ധർണ്ണയും നടത്തും.

പാലം വഴിയുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ച് ആലുവയിലൂടെ വഴി തിരിച്ചു വിടുക, അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പാലം ഗതാഗതയോഗ്യമാക്കുക, പുതിയ പാലത്തിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകളുടെ സമരം.

Tags:    
News Summary - private buses will stop trips on both sides of the Kaladi bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.