representational image

കാലടി പാലം വഴിയുള്ള സർവിസ്: സ്വകാര്യ ബസുകൾ നിർത്തി

കാലടി: കാലടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നിട്ടും അധികാരികളുടെ അവഗണന തുടരുന്നതിനാൽ തിങ്കളാഴ്ച സ്വകാര്യ ബസുകൾ ശ്രീശങ്കര പാലം ബഹിഷ്കരിച്ച് ഇതുവഴിയുള്ള സർവിസ് നിർത്തിവെച്ചു. പാലത്തിന് ഇരുഭാഗത്തുമായി ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു പ്രതിഷേധം.

പ്രൈവറ്റ് ബസ്സ്റ്റാൻഡിൽനിന്ന് കാലടി പാലത്തിലേക്ക് ബസ് ഉടമകൾ മാർച്ചും ധർണയും നടത്തി. പാലം വഴിയുള്ള ചരക്കുവാഹനങ്ങൾ നിരോധിച്ച് ആലുവയിലൂടെ വഴി തിരിച്ചുവിടുക, അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കുക, പുതിയ പാലം നിർമാണ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം.

ടൗൺ വാർഡ് അംഗം പി.ബി. സജീവ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖല പ്രസിഡന്‍റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ്, ജോളി തോമസ്, നവീൻ ജോൺ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Service via Kaladi Bridge: Private buses stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.