കാലടി: സോഡക്കുപ്പികള്‍ വില്‍പന നടത്തി 'നന്മകള്‍ക്കെന്ത് സുഗന്ധം' പദ്ധതി നടപ്പാക്കുന്നു. പിരാരൂര്‍ സ്വദേശിയായ താടിക്കാരന്‍ വീട്ടില്‍ വാവച്ചനാണ് തന്റെ മനസ്സില്‍ തോന്നിയ ആശയം പ്രാവര്‍ത്തികമാക്കുന്നത്. കോവിഡ് കാലത്ത് പദ്ധതിപ്രകാരം മാസ്‌കും സാനിറ്റൈസറും സൗജന്യമായി വിതരണംചെയ്തു. ഇപ്പോഴും ആവശ്യക്കാര്‍ക്ക് മാസ്‌ക് സൗജന്യമായി നൽകുന്നുണ്ട്.
മറ്റൂര്‍-എയര്‍പോര്‍ട്ട് റോഡില്‍ പിരാരൂരില്‍ പലചരക്ക് കട നടത്തുകയാണ് വാവച്ചന്‍. പഴയ ഗോലി സോഡകള്‍ വില്‍പന നടത്തിയിരുന്നു. ഉപയോഗം കഴിയുമ്പോള്‍ ഈ സോഡക്കുപ്പികള്‍ ശേഖരിച്ചുവെക്കും. പലരും ഇത്തരം കുപ്പികള്‍ ആവശ്യപ്പെട്ട് കടയില്‍ വരാറുണ്ടെന്ന് വാവച്ചന്‍ പറഞ്ഞു.
എന്നാല്‍, കൊടുക്കാതെ സൂക്ഷിച്ചുവെച്ചു. താന്‍ നടപ്പാക്കുന്ന പദ്ധതിക്ക് പണം ശേഖരിക്കാന്‍ ഈ കുപ്പികള്‍ വില്‍ക്കാമെന്ന് തീരുമാനിച്ച് കുപ്പികള്‍ നിരത്തിവെച്ചിരിക്കുകയാണിപ്പോള്‍. അഞ്ഞൂറോളം കുപ്പികളുണ്ട്. ആവശ്യക്കാര്‍ക്ക് കുപ്പികളെടുത്ത് ഇഷ്ടമുള്ള തുക ബോക്‌സില്‍ നിക്ഷേപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.