കാലടി: ശ്രീശങ്കര കോളജില്‍ ഹോളി ആഘോഷത്തിെൻറ ഭാഗമായി നടന്ന ഡി.ജെ പരിപാടിയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി. കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബുവിനെയാണ് (21) അറസ്റ്റ് ചെയ്തത്.
കോളജ് മാഗസിന് പ്രകാശനച്ചടങ്ങിനിടെ പൂര്‍വവിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തുടര്‍ന്ന് നടന്ന ഡി.ജെ പരിപാടിക്കിടെ കത്തിക്കുത്തില്‍ കലാശിച്ചത്. അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്ത് ഗോപിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.