കാലടി: മഞ്ഞപ്ര ശാന്തിനഗർ സെൻറ് ആൻറണീസ് കുരിശുപള്ളിയിൽ തിങ്കളാഴ്ച അർധരാത്രി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചൊവ്വാഴ്ച രാവിലെ പരിസരവാസികളാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് കണ്ടത്. താഴും കുത്തിത്തുറക്കാനായി ഉപയോഗിച്ച കമ്പിക്കഷണവും സമീപത്തെ വീടിെൻറ മതിലിനടുത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നാലുമാസം മുമ്പാണ് ഭണ്ഡാരം തുറന്നത് എന്നും 10,000 രൂപയോളം നഷ്ടപ്പെട്ടതായും പള്ളി കമ്മിറ്റിക്കാർ പറഞ്ഞു.
കാഞ്ഞൂർ നമ്പിള്ളി പന്തക്കൽ ക്ഷേത്രത്തിലും മോഷണം നടന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് മോഷ്ടാവ് അമ്പലത്തിനകത്ത് കയറിയത്. ആളനക്കം കണ്ട ക്ഷേത്ര ഭാരവാഹികൾ ചേർന്ന് മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ദേവിനടയിലെ 90,000 രൂപ വിലവരുന്ന പഞ്ചലോഹത്തിൽ പൊതിഞ്ഞ വിഗ്രഹ ഗോളകം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി ഏഴിമല വീട്ടിൽ അയ്യപ്പൻ (27) പിടിയിലായത്. പഴയ സ്ക്രാപ് ഉൾപ്പെടെ പെറുക്കിയെടുത്ത് ആക്രി കടയിൽ വിൽക്കുന്ന ആളാണ് അയ്യപ്പൻ.
അമ്പലത്തിനോട് ചേർന്ന പഴയ ഓഫിസിലെ മൈക്ക് സെറ്റും ക്ഷേത്രത്തിന് മുന്നിലെ റോഡരികിലുള്ള ഭണ്ഡാരവും പൊളിച്ചനിലയിലാണ്. ക്ഷേത്രത്തിന് മുന്നിൽ ഉന്തുവണ്ടി ഇട്ട് അകത്തുകയറാൻ നോക്കിയ മോഷ്ടാവിനെ സമീപത്തെ ലോട്ടറി വിൽപനക്കാരൻ തടഞ്ഞതിനെത്തുടർന്ന് പിൻവശത്തുകൂടിയാണ് അകത്ത് പ്രവേശിച്ചത്. മോഷണം തടയാൻ പൊലീസ് പേട്രാളിങ് ഉൗർജിതമാക്കണമെന്ന് റെസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.