കളമശ്ശേരി: വനിത ബിൽ പാസ്സാക്കിയ കേന്ദ്ര സർക്കാർ ഈ തെരഞ്ഞെടുപ്പിൽ അത് നടപ്പിലാക്കിയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പരിഗണന നൽകിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പി. രാജീവ് പറഞ്ഞു. മൂന്ന് വനിതകളെയാണ് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളമശ്ശേരിയിൽ നടന്ന കൺവൻഷനിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം അഡ്വ: പി.എ. അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കെ.ജെ. ഷൈൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, സി.പി.ഐ ജില്ല സെക്രട്ടറി കെ.എൻ. ദിനകരൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജോൺസൻ, അലിഗഡ് രജിസ്ട്രാർ ഡോ. അബ്ദുൽ ജലീൽ, മേക്കപ്പ്മാൻ പട്ടണം റഷീദ്, സിനിമനിർമാതാവ് മെക്കാർട്ടിൻ, ഡോ. എം.എ. ഫിറോസ് ഖാൻ, മിനി, എം.സി. ജോയ് മേനാച്ചേരി, കെ.എം. ജലീൽ, ഷരീഫ് മരയ്ക്കാർ, പി.എ. അജിത് കുമാർ, ബിനു ചന്ദ്രശേഖർ, കെ.ബി. വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.