കളമശ്ശേരി: എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറിയിൽ ഒരാളുടെ മരണത്തിനും മൂന്ന് പേർക്ക് പരിക്കേൽക്കുന്നതിനും ഇടയായ ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന സ്വകാര്യകമ്പനി മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ മാസം മൂന്നിന് അടച്ചു പൂട്ടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയ കമ്പനി. യോഗ്യതയുള്ള ടെക്നീഷന്റെ കുറവ്, ചിമ്മിനിക്ക് ആവശ്യമായ 30 മീറ്റർ ഉയരമില്ലായ്മ, അപര്യാപ്തമായ ബയോ ഫിൽറ്റർ, ബയോ ഫിൽറ്ററിൽ താപനില സെൻസർ, ഹ്യുമിഡിഫെയർ, കണ്ടൻസർ എന്നിവകളുടെ അഭാവം, അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും നീക്കം ചെയ്യുന്ന ഭാഗത്ത് സക്ഷൻ ഹുഡ് ഇല്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻറ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ പ്രാദേശിക ഓഫിസുകളുടെ അധികാരം വെട്ടിക്കുറച്ചതിനാൽ പരിശോധനകൾ കുറവാണെന്നാണ് ആക്ഷേപം. ബോർഡിന്റെ മുഴുവൻ സമയ നിരീക്ഷണവും ഒഴിവാക്കി. രാത്രികാലങ്ങളിലും, അവധി ദിവസങ്ങളിലും പരിശോധനയും നിരീക്ഷണങ്ങളും നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
അതേ സമയം കമ്പനിക്ക് നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചതായാണ് പി.സി.ബി യിൽ നിന്ന് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാത്രി പതിനൊന്നരക്കാണ് കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.