കളമശ്ശേരി: കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികനായ കളമശ്ശേരി ഇഖറ മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ പോസ്റ്റിൽ കേബിൾ വലിക്കാൻ കെ.എസ്.ഇ.ബി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെ.എസ്.ഇ.ബി ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമീഷൻ നിർദേശം നൽകിയത്. അനധികൃതമായി സ്ഥാപിച്ച കേബിൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. കേബിളിന്റെ ഉടമസ്ഥനെ കണ്ടെത്താൻ കളമശ്ശേരി എസ്.എച്ച്.ഒ അയച്ച കത്തിന് കെ.എസ്.ഇ.ബി അധികൃതർ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 17ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് വീണ്ടും പരിഗണിക്കും.
ആഗസ്റ്റ് 19നാണ് മെഡിക്കൽ കോളജിന് സമീപം ഇഖ്റ മസ്ജിദ് ഇമാം പള്ളിലാംങ്കര പ്രതീക്ഷ നഗറിൽ ചെറുപറമ്പിൽ വീട്ടിൽ അബ്ദുൽ അസീസ് ബൈക്കിൽ പോകവേ പള്ളിലാങ്കര റോക്ക് വെൽ റോഡിൽ കേബിളിൽ കുരുങ്ങി മറിഞ്ഞ് വീണ് കൈക്കും കാലിനും പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.