കളമശ്ശേരി: വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയാകും വിധം റോഡിൽ കേബിളുകൾ പൊട്ടിവീണ് കിടക്കുന്നതും തുടർക്കഥയാകുന്ന സാഹചര്യത്തിൽ തടയാൻ വൈദ്യുതി ബോർഡ് നടപടിക്കൊരുങ്ങുന്നു. പോസ്റ്റിൽ കേബിൾ വലിക്കാൻ വൈദ്യുതി ബോർഡ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ആഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ ബോർഡിന്റെ ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് കർശന നടപടിക്കൊരുങ്ങുന്നത്.
അപകടകരമായ നിലയിലും അനധികൃതമായും നിലവാരമില്ലാതെയും വലിച്ചിരിക്കുന്ന കേബിളുകൾ 24 മണിക്കൂറിനകം അഴിച്ചുമാറ്റി സ്റ്റാൻഡേർഡ് പ്രകാരം പുനഃസ്ഥാപിക്കണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം കെ.എസ്.ഇ.ബി കേബിളുകൾ നീക്കുന്നതും അതിലേക്ക് വരുന്ന ചെലവുകൾ കേബിളുകൾ വലിച്ചിരിക്കുന്ന സേവന ദാതാക്കളുടെ പക്കൽനിന്ന് ഈടാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19ന് ഇഖ്റ മസ്ജിദ് ഇമാം ബൈക്കിൽ പോകവേപള്ളിലാങ്കര റോക്ക് വെൽ റോഡിൽ കേബിളിൽ കുരുങ്ങി മറിഞ്ഞ് വീണ് കൈക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്നുള്ള മനുഷ്യാവകാശ കമീഷന്റെ ഇടപെടലിലാണ് ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.